above post ad local

ഡേറ്റ ചോര്‍ച്ച വീണ്ടും ചര്‍ച്ചയ്ക്ക് കൊണ്ടുവന്നതിന് സിപിഎമ്മിന് നന്ദി – ചെന്നിത്തല

0

തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ഡേറ്റ ചോർച്ച എന്ന ഗൗരവമേറിയ വിഷയം വീണ്ടും ചർച്ചയ്ക്ക് കൊണ്ടുവന്നതിന് സിപിഎമ്മിനെ നന്ദി അറിയിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടർമാരുടെ ഡേറ്റ ചെന്നിത്തല ചോർത്തിയെന്ന സിപിഎമ്മിന്റെ ആരോപണത്തോട് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് രമേശ് ചെന്നിത്തല പ്രതികരിച്ചിരിക്കുന്നത്. ഡേറ്റാ സ്വകാര്യത ലംഘിക്കപ്പെട്ട സ്പ്രിംക്ലർ ഇടപാടിൽ സർക്കാരിനു വേണ്ടി ഘോരഘോരം വാദിച്ചവർ ഇപ്പോൾ ഈ വിഷയം മുന്നോട്ടു കൊണ്ടുവന്നു എന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച വിവരങ്ങൾ മറ്റ് ഏതെങ്കിലും രാഷ്ട്രത്തിലിരുന്ന് കോപ്പി ചെയ്ത് എടുക്കുന്നതിനും,സൂക്ഷിക്കുന്നതിനും നിയമപരമായി വിലക്കില്ലെന്നും വിവരങ്ങൾ പബ്ലിക് ഡൊമൈനിൽ ലഭ്യമാണെങ്കിൽ അത് സെൻസിറ്റീവ് ഡാറ്റയായി പരിഗണിക്കില്ല എന്നാണ് ചട്ടമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇരട്ടവോട്ട് വിഷയവുമായി ബന്ധപ്പെട്ട് നാലുലക്ഷം പേരുടെ വിവരങ്ങൾ പ്രതിപക്ഷ നേതാവ് അപ് ലോഡ് ചെയ്തത് സിംഗപ്പൂർ ആസ്ഥാനമായ കമ്പനിയുടെ ഐ.പി. അഡ്രസ്സിൽ നിന്നാണെന്ന ആരോപണവുമായി എം.എ.ബേബിയാണ് രംഗത്തെത്തിയത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.