above post ad local

സംസ്ഥാന ബജറ്റ്;കെ.എസ്.ആര്‍.ടി.സിക്ക് ഹൈഡ്രജന്‍ ബസ്, ഡെലിവറി ജോലിക്കാര്‍ക്ക് ഇലക്ട്രിക് വാഹനം

0

ഗതാഗത മേഖലയ്ക്ക് പുത്തൻ മാനങ്ങൾ നൽകുന്ന പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ് പ്രഖ്യാപനം. ഇതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിക്ക് 100 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, കെ.എസ്.ആർ.ടി.സി. ബസുകൾ കൂടുതൽ പ്രകൃതി സൗഹാർദമാക്കുന്നതിനായുള്ള പദ്ധതിയും ബജറ്റിലുണ്ട്.

കെ.എസ്.ആർ.ടി.സിയുടെ ബാധ്യത കുറയ്ക്കുന്നതിനും കൂടുതൽ പ്രകൃതി സൗഹാർദ വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുന്നതിനുമായി നിലവിൽ ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന 3000 ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇതിനായി 300 കോടി രൂപയുടെ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവർത്തന നഷ്ടം കുറയ്ക്കുന്നതിനായിട്ടാണ് ഈ നീക്കം.

ഗ്രീൻ മൊബിലിറ്റി എന്ന ആശയത്തിന് കൂടുതൽ കരുത്തേകുന്നതിനായി ഹൈഡ്രജൻ ബസുകളും നിരത്തുകളിൽ എത്തിക്കാൻ കെ.എസ്.ആർ.ടി.സിക്ക് ബജറ്റിൽ അനുമതി നൽകിയിട്ടുണ്ട്. ആദ്യ ചുവടുവയ്പ്പായി ഇന്ത്യൻ ഓയിൽ കോർപറേഷൻ, സിയാൽ എന്നിവയുടെ സഹകരണത്തോടെ 10 ഹൈഡ്രജൻ ഫ്യുവൽ ബസുകളാണ് എത്തുന്നത്. ഇതിനായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്വയം തൊഴിൽ ശക്തിപ്പെടുത്തുന്നതിനും കൂട്ടായ പദ്ധതിയാണ് ഒരുക്കുന്നത്. ഫുഡ് ഡെലിവറി, പത്രവിതരണം, തുടങ്ങിയുള്ള ജോലികൾ ചെയ്യുന്നവർക്ക് ഇലക്ട്രിക് സ്കൂട്ടറുകളും ഇലക്ട്രിക് ഓട്ടോയും നൽകുന്നതിനുള്ള വയ്പാ പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്.

2021-22 സാമ്പത്തിക വർഷത്തിൽ മാത്രം 10,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷയും നിരത്തുകളിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 200 കോടി രൂപയുടെ വായ്പ പദ്ധതിയാണ് ഒരുക്കുന്നത്. ഇത്തരം വായ്പാ പലിശയുടെ ഒരുഭാഗം സർക്കാർ വഹിക്കും. പലിശ ഇളവ് ഒരുക്കുന്നതിനായി 15 കോടി രൂപയും വകയിരുത്തും.

പുതുക്കാട് കെ.എസ്.ആർ.ടി.സിയുടെ മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും കൊല്ലത്ത് ആധുനിക ബസ് സ്റ്റാന്റ് രൂപീകരിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.. കിഫ്ബിയുമായി ചേർന്നായിരിക്കും കെ.എസ്.ആർ.ടി.സിയുടെ ഈ രണ്ട് പദ്ധതികളും നടപ്പാക്കുകയെന്നാണ് വിവരം.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.