above post ad local

തീരദേശത്തിന് 11000 കോടിയുടെ പാക്കേജ്; കടലാക്രമണത്തിന് ശാസ്ത്രീയ പരിഹാരം

0

ബജറ്റിൽ തീരദേശത്തിന് 11000 കോടിയുടെ പാക്കേജുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. കടലാക്രമണത്തിന് ശാസ്ത്രീയ പരിഹാരം, തീരസംരക്ഷണം, സഹായം എന്നിവ നല്‍കും. കടല്‍ഭിത്തികള്‍ പുനര്‍നിര്‍മിക്കും, സംരക്ഷണത്തിന് സാങ്കേതിക സ്ഥാപനങ്ങളെ കൂട്ടും. 1500 കോടി കിഫ്ബി നല്‍കും, ആകെ 5300 കോടി ചെലവ്. മനോരമ ന്യൂസ് പരമ്പര ‘കരയും കര’ ഉന്നയിച്ച പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ബജറ്റ്.

∙കൃഷിഭവനുകളെ ‘സ്മാര്‍ട്’ ആക്കും

താഴ്ന്ന പലിശയ്ക്ക് കാര്‍ഷികവായ്പ, അഞ്ച് അഗ്രോപാര്‍ക്കുകള്‍ സ്ഥാപിക്കും

പാല്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കായി ഫാക്ടറി സ്ഥാപിക്കും

തോട്ടമേഖലയുടെ വികസനത്തിന് രണ്ടുകോടി

∙നദീസംരക്ഷണത്തിന് പാക്കേജ്

നദികളും ജലാശയങ്ങളും സംരക്ഷിക്കും, ഡാമുകളിലെ മണല്‍നീക്കും

ബണ്ട് സംരക്ഷണത്തിന് 500 കോടി ചെലവ്, 50 കോടി അനുവദിച്ചു

∙മാവേലി സ്റ്റോര്‍ എണ്ണം കൂട്ടും

സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം കൂട്ടും

തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ അതിദാരിദ്ര്യ നിര്‍മാര്‍ജനപദ്ധതി

കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കുടുംബശ്രീകളിലൂടെ – പത്തുകോടി രൂപ

വിഷരഹിത പച്ചക്കറികള്‍ കുടുംബശ്രീ വഴി വില്‍ക്കും

തൊഴിലുറപ്പ് പദ്ധതി വഴി കൂടുതല്‍ തൊഴില്‍ദിനങ്ങള്‍

∙ഓണ്‍ലൈന്‍ കാലത്തെ നേരിടും

മാറുന്ന വിദ്യാഭ്യാസരീതികളെ നേരിടാന്‍ നയംമാറ്റം

വിദ്യാര്‍ഥികള്‍ക്കായി സാമൂഹിക ആരോഗ്യസമിതി

തൊഴില്‍ നല്‍കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഏകോപിപ്പിക്കും

പട്ടികവിഭാഗത്തിന് പ്രതിഭാപിന്തുണ പദ്ധതി

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് പത്തുകോടി

∙ടൂറിസത്തിന് ദീര്‍ഘകാലപദ്ധതി

ആഭ്യന്തരവിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കും

മലബാറില്‍ ലിറ്റററി, തെക്കന്‍ ജില്ലകളില് ജൈവവൈവിധ്യ ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍

പുനഃരുദ്ധാരണപാക്കേജിന്  സര്‍ക്കാര്‍ വിഹിതം 30 കോടി

∙പ്രവാസികള്‍ക്ക് വായ്പ

പ്രവാസികളുടെ പുനഃരധിവാസത്തിന് കുറഞ്ഞ പലിശയില്‍ ആയിരം കോടി രൂപ വായ്പ

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.