above post ad local

ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ 10 കോടി; വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്‌ടോപ്

0

തിരുവനന്തപുരം: വിദ്യാർഥികളുടെ ഓൺലൈൻ പഠനസൗകര്യം മെച്ചപ്പെടുത്താൻ ബജറ്റിൽ 10 കോടി വകയിരുത്തി. വിദ്യാർഥികൾക്ക് 2 ലക്ഷം ലാപ്ടോപ്പുകൾ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

പൊതു ഓൺലൈൻ പഠന സംവിധാനം നടപ്പിലാക്കും. വിദ്യാർഥികൾക്കായി സാമൂഹ്യ ആരോഗ്യ സമിതി രൂപവത്കരിക്കും. അധ്യാപകർ തന്നെ ക്ലാസ് എടുക്കും. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിന് സൃഷ്ടികൾ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും.

കുട്ടികൾക്ക് ടെലി ഓൺലൈൻ കൗൺസിലിങ്ങിനു സംവിധാനം ഉണ്ടാക്കും. കോവിഡ് സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കൗൺസിലിങ് നടത്തുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് 10 കോടി നീക്കിവെച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനത്തിന് കമ്മിഷൻ രൂപീകരിക്കും. മൂന്ന് മാസത്തിനകം കമ്മിഷൻ റിപ്പോർട്ട് നൽകണം.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.