above post ad local

ബത്തേരിയിൽ ഇത്തവണ ബി.ജെ.പി. സ്ഥാനാർത്ഥി ആയിരുന്ന സികെ. ജാനുവുമായി താൻ സംസാരിച്ചിട്ടില്ലെന്ന് കെ. സുരേന്ദ്രൻ

0

കോഴിക്കോട്: സുൽത്താൻ ബത്തേരിയിൽ ഇത്തവണ ബി.ജെ.പി. സ്ഥാനാർത്ഥി ആയിരുന്ന

സികെ. ജാനുവുമായി താൻ സംസാരിച്ചിട്ടില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. തിരഞ്ഞെടുപ്പിൽ അവർ ഞങ്ങളുടെ സ്ഥാനാർഥിയായിരുന്നു. സി.കെ ജാനു ഞങ്ങളെ ആരെയും പണം ആവശ്യപ്പെട്ടു സമീപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് സമയത്ത് പലരും വിളിച്ചിട്ടുണ്ടാകാം. ആ സംഭാഷണം മുഴുവൻ ഓർത്ത് വയ്ക്കാനാവില്ല. എന്നെ വിളിച്ചിട്ടില്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഓഡിയോയിൽ നിന്ന് ആവശ്യമുള്ളകാര്യങ്ങൾ ഒഴിവാക്കാനാകും

എന്നെ ആക്ഷേപിക്കാനാണെങ്കിൽ വേറെ വഴികളുണ്ട്. നിങ്ങൾ ആക്ഷേപിക്കുന്നത് കേരളത്തിലെ ആയിരക്കണക്കിന് ദളിതർക്കും ആദിവാസികൾക്കും വേണ്ടി പ്രവർത്തിച്ച സാമൂഹ്യപ്രവർത്തകയാണ്. അവരെയാണ് ആക്ഷേപിക്കുന്നത്.

കൊടകര കുഴൽപ്പണ കേസിൽ എഴുപത് കഴിഞ്ഞ കെ.ജി. കർത്ത വരെ അന്വേഷണത്തോട് സഹകരിച്ചു. ഇതുവരെയുള്ള അന്വേഷണത്തിൽനിന്ന് സർക്കാർ എന്ത് നിഗമനത്തിലെത്തി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പല നേതാക്കൻമാരും തലയിൽ മുട്ടിട്ടാണ് പോയത്. സി.പി.എമ്മിനു നേരെ ആരോപണങ്ങൾ വരുമ്പോൾ കായികശക്തിയും ഗുണ്ടായിസവും ഉപയോഗിച്ചു അനേഷണത്തെ ഭീഷണിപ്പെടുത്തും. ബി.ജെ.പിയുടെ തലയിൽ കള്ളപ്പണക്കടത്തുകേസ് കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് ആസൂത്രിത നീക്കമാണ്. ശൂന്യതയിൽനിന്ന് പോലീസ് കഥ മെനയുന്നു.

വ്യാജവാർത്ത നൽകുന്നവർ ഈ രാജ്യത്ത് ഒരു നിയമവ്യവസ്ഥയുണ്ടെന്ന് ഓർക്കണം. പണം കവർച്ച ചെയ്യപ്പെട്ട ആളുടെ ടെലിഫോൺ പരിശോധിച്ചിട്ട് അയാൾ കഴിഞ്ഞ ആറുമാസം വിളിച്ചവരെ എല്ലാം ചോദ്യം ചെയ്യുന്നു. ഇതാണോ അന്വേഷണ രീതി. ഈ ചോദ്യം ചെയ്യലിന്റെ വാർത്ത പുറത്തുവിടുന്ന പോലീസ് ചോദ്യം ചെയ്യലിൽ എന്തുകിട്ടിയെന്ന് പറയുന്നില്ല. സുരേന്ദ്രൻ പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.