above post ad local

സംസ്ഥാന ബജറ്റ് നാളെ: കോവിഡ് പ്രതിരോധത്തിന് ഊന്നല്‍

0

സംസ്ഥാന ബജറ്റ് നാളെ. കോവിഡ് പ്രതിരോധത്തിനുള്ള പ്രഖ്യാപനങ്ങളിൽ ഊന്നിയതാകും ബജറ്റ്. ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ കന്നി ബജറ്റിൽ വരുമാന വർധനക്കുള്ള നടപടികളും പ്രതീക്ഷിക്കപ്പെടുന്നു. ജനുവരി 15ന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൻ്റെ തുടർച്ചയാണ് നാളെ കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റ്. മൂന്നേകാൽ മണിക്കൂർ എടുത്താണ് തോമസ് ഐസക് കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചതെങ്കിൽ ബാലഗോപാൽ ബജറ്റവതരണത്തിന് അതിന്റെ പകുതി സമയമേ എടുക്കാനിടയുള്ളു.

കോവിഡ് പ്രതിരോധത്തിനും ലോക് ഡൗൺ ആശ്വാസ നടപടികൾക്കും മുൻതൂക്കമുണ്ടാകും. വാക്സീൻ വാങ്ങുന്നതിന് പണം നീക്കിവയ്ക്കും. കടലാക്രമണത്തിൽ നിന്ന് തീരദേശത്തെ സംരക്ഷിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പ് ബജറ്റായിരുന്നതിനാൽ കഴിഞ്ഞ തവണ വരുമാന വർധനവിന് നടപടികൾ ഒന്നും പ്രഖ്യാപിച്ചിരുന്നില്ല. ഇത്തവണ വരുമാനം കണ്ടെത്താൻ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി ബാലഗോപാൽ തന്നെ പറഞ്ഞിട്ടുണ്ട്.

മദ്യത്തിന് സെസ്, ഭൂമിയുടെ ന്യായവിലയിലെ വർധന, സേവനങ്ങളുടെയും ഫീസുകളുടെയും വർധന എന്നിവ സർക്കാരിന് പരിഗണിക്കാവുന്ന മാർഗങ്ങളാണ്. ദുരിതകാലത്ത് സാധാരണക്കാരെ ബാധിക്കാത്ത നടപടികൾ മാത്രമേ സർക്കാർ സ്വീകരിക്കാനിടയുള്ളു. ധനക്കമ്മി നികത്താൻ കേന്ദ്ര ധനകാര്യ കമ്മീഷൻ സംസ്ഥാനത്തിന് ഗ്രാൻ്റായി അനുവദിച്ച 16616 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തും. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെലവുചുരുക്കൽ നടപടികൾക്കും സാധ്യതയുണ്ട്. നാല് മാസത്തേക്കുള്ള വോട്ടോൺ അക്കൗണ്ടും ബജറ്റിനൊപ്പം അവതരിപ്പിക്കും.

 

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.