above post ad local

ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവാവ് വാഹനം ഇടിച്ച് മരിച്ചു

0

തിരുവനന്തപുരം: കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. ചെറിയാര്യനാട് തൂമ്പക്കോണം സ്വദേശി പ്രദീപ് (33) ആണ് മരിച്ചത്. ആര്യനാട് പാലക്കോണത്താണ് സംഭവം.

ചാമവിള ഭാഗത്ത് പര്യടനം നടത്തുകയായിരുന്നു ശബരീനാഥനും പ്രവർത്തകരും. അതിനിടെ പ്രദീപ് ഉൾപ്പെടെയുള്ള കുറച്ച് പ്രവർത്തകർ തൊട്ടടുത്ത സ്വീകരണസ്ഥലമായ പാലക്കോണത്ത് എത്തി. അവിടെ നിർത്തിയിട്ടിരുന്ന ഒരു കാറിന്റെ പിന്നിലെ വാതിൽ തുറന്നപ്പോൾ അതിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ടു. അപകടത്തിൽ പെട്ട പ്രദീപ് കെ.എസ്.ആർ.ടി.സി ബസ്സിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു

ഉടൻ തന്നെ പ്രദീപിനെ പ്രവർത്തകർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.