above post ad local

അധ്യാപകരുടെ കുറവ് രൂക്ഷം;ഓൺലെെനാവുമ്പോൾ ക്ലാസെടുക്കാൻ ആളില്ല

0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ വഴിയുള്ള ഓൺലൈൻ ക്ലാസുകൾ തുടങ്ങാനിരിക്കെ മുന്നിലുള്ളത് രൂക്ഷമായ അധ്യാപക ക്ഷാമം. എൽപി, യുപി വിഭാഗത്തിൽ നൂറിലധികം സ്കൂളുകളിൽ അധ്യാപകരേയില്ല. വിരമിക്കുന്നവരുടെ എണ്ണം കൂടി ചേർത്താൽ പ്രധാനാധ്യാപകരില്ലാത്ത സ്കൂളുകളുടെ എണ്ണം 1600 കവിയുമെന്നാണ് കണക്ക്. സംസ്ഥാനത്താകെ ആറായിരത്തിലധികം അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത് കാട്ടി ഉദ്യോഗാർത്ഥികളും നിയമപോരാട്ടത്തിലാണ്.

പ്രവേശനോത്സവത്തിനായി രക്ഷിതാക്കളെ ക്ഷണിക്കുകയാണ് പിറവം കിഴുമുറി എൽപി സ്കൂളിൽ നിന്ന് മിനി ടീച്ചർ. മിനി ടീച്ചർ കഴിഞ്ഞ മാർച്ചിൽ സ്കൂളിൽ നിന്ന് വിരമിച്ചു. എന്നാൽ സ്കൂൾ വിട്ടത് രേഖകളിൽ മാത്രമാണ്. സ്ഥിര അദ്ധ്യാപകർ ഒരാൾ പോലുമില്ലാത്ത സ്കൂളിന്‍റെ നട്ടെല്ല് ഇപ്പോഴും മിനി ടീച്ചർ തന്നെ. കഴിഞ്ഞ ജൂൺ മുതൽ സ്കൂളിന് പ്രധാന അദ്ധ്യാപകനില്ല. പുതിയ അദ്ധ്യാപകരുടെ നിയമനവും നടന്നിട്ടില്ല.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.