above post ad local

ചെന്നിത്തല വോട്ടര്‍മാരുടെ ഡാറ്റ ചോര്‍ത്തി: ഗുരുതര ആരോപണവുമായി സിപിഎം

0

തിരുവനന്തപുരം: ഇരട്ടവോട്ട് വിഷയവുമായി ബന്ധപ്പെട്ട് നാലുലക്ഷം പേരുടെ വിവരങ്ങൾ പ്രതിപക്ഷ നേതാവ് അപ്ലോഡ് ചെയ്തത് സിംഗപ്പുർ ആസ്ഥാനമായ കമ്പനിയുടെ ഐ.പി. അഡ്രസിൽനിന്നാണെന്ന ആരോപണവുമായി എം.എ. ബേബി.

വ്യക്തിഗത വിവരങ്ങൾ അടക്കം ചിത്രങ്ങളോടെ ഇങ്ങനെ വിദേശത്തേക്ക് കൈമാറിയതിൽ ഗൗരവമായ നിയമപ്രശ്നങ്ങളുണ്ട്. വ്യക്തികളുടെ അനുമതിയോടെ അല്ല പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ വിവരങ്ങൾ കൈമാറിയതെന്നും എം.എ. ബേബി ആരോപിച്ചു.

കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ 4,34,000 ഇരട്ട വോട്ടർമാരുടെ പട്ടിക ബുധനാഴ്ചയാണ് ഓപ്പറേഷൻട്വിൻസ് ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെ യു.ഡി.എഫ്. പുറത്തുവിട്ടത്.

ഒരോ നിയോജക മണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളിൽ ചേർത്ത ഇരട്ടവോട്ടർമാരുടെ വിവരങ്ങളും അതേ വോട്ടർമാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളിൽ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും വോട്ടർ ഐ.ഡിയിലും ചേർത്ത വോട്ടർമാരുടെ പേര് വിവരങ്ങളാണ് വെബ്സൈറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.