above post ad local

ഇ.എം.സി.സി വിവാദം മറികടക്കാന്‍ കടല്‍ക്കൊല കേസ് ഉയര്‍ത്തി മുഖ്യമന്ത്രി; ജയരാജന്റെ പ്രസ്താവനയിലും പ്രതികരണം

0

കണ്ണൂർ: ഇ.എം.സി.സി. വിവാദം മറികടക്കാൻ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസ് വീണ്ടും ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന വിദേശികൾക്ക് സഹായം ചെയ്തത് കോൺഗ്രസ് ആണ്. കേസ് ഇല്ലാതാക്കിയത് ബി.ജെ.പിയാണ്. ഓലപ്പാമ്പ് കാണിച്ചു പേടിപ്പിക്കേണ്ടെന്നും മുഖ്യമന്ത്രി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“നമ്മുടെ പാവം മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന് വിദേശികൾക്ക് രക്ഷപ്പെടാനുള്ള മാർഗം ഒരുക്കിയത് കോൺഗ്രസ് ആയിരുന്നു. ആ വിദേശികൾക്ക് ശിക്ഷ ലഭിക്കാതിരുന്നതിന് കാരണക്കാരും കേന്ദ്രത്തിൽ ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്ന ബി.ജെ.പി. കൂടിയാണ്”, മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പു രാഷ്ട്രീയം വിട്ടുവെന്ന മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവനയോടും മുഖ്യമന്ത്രി പ്രതികരിച്ചു. ‘ഇ.പി. ജയരാജൻ എന്തോ ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണത്. കമ്യൂണിസ്റ്റുകാര് കമ്യൂണിസ്റ്റ് നേതാക്കന്മാര് അവർക്കെല്ലാം വ്യക്തിപരമായ അഭിപ്രായം ഉണ്ടാകും. ആ അഭിപ്രായങ്ങൾ പാർട്ടി എല്ലായ്പ്പോഴും മാനിക്കാറുമുണ്ട്. എന്നാൽ അവസാനതീരുമാനം പാർട്ടി എടുക്കും. ആ തീരുമാനം എല്ലാവരും അനുസരിക്കുകയും ചെയ്യും. ഇതാണ് ഞങ്ങളുടെ പൊതുരീതി’യെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധനത്തിൽ ഒരു കരാറും ഒപ്പിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താത്പര്യമുണ്ട് എന്നറിയിക്കുന്ന ധാരണാപത്രം റദ്ദാക്കിയിട്ടുണ്ട്. ധാരണാപത്രം റദ്ദാക്കിയിട്ടില്ലെന്ന് പ്രചരിപ്പിക്കുന്നത് തീരദേശത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ചേർത്തലയിൽ ഇ.എം.സി.സിക്ക് സ്ഥലം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.