above post ad local

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു; ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ ചുമത്തി എഫ്.ഐ.ആര്‍

തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തു. സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റാണ് കേസിൽ അന്വേഷണം ഏറ്റെടുത്തത്. പാലക്കാട് പോക്സോ കോടതിയിൽ രണ്ട് എഫ്.ഐ.ആറുകളും രജിസ്റ്റർ ചെയ്തു.രണ്ട് പെൺകുട്ടികളുടെ മരണവും രണ്ട് എഫ്.ഐ.ആറുകളായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബലാത്സംഗക്കുറ്റം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് എഫ്.ഐ.ആർ. ഇതോടൊപ്പം കേസിൽ നേരത്തെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടും സി.ബി.ഐ. പോക്സോ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

 

ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വാളയാർ കേസിൽ സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തത്. കേസ് ഉടൻ സി.ബി.ഐ. ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. അന്വേഷണത്തിന് സി.ബി.ഐ.ക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങളും കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകളും കൈമാറണമെന്ന് സർക്കാരിനോടും കോടതി ആവശ്യപ്പെട്ടിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.