above post ad local

ഭര്‍ത്താവ് മരിച്ച അതേ കിണറ്റില്‍ ഭാര്യയും മകളും മുങ്ങി മരിച്ചു

0

തിരുവനന്തപുരം: ഭർത്താവ് കാൽതെറ്റി വീണ് മരിച്ച അതേ കിണറ്റിൽ ഭാര്യയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ നിലയ്ക്കാമുക്കിലെ പ്രവീണിന്റെ ഭാര്യ ബിന്ദു(35) മകൾ ദേവയാനി(എട്ട്) എന്നിവരേയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിത്. കുറച്ച് നാൾക്ക് മുമ്പായിരുന്നു പ്രവീൺ വെള്ളം കോരുന്നതിനിടെ കാൽ വഴുതി ഇതേ കിണറ്റിൽ വീണ് മരിച്ചത്.

ഇവരെ കഴിഞ്ഞ ദിവസം രാത്രി കാണാതായതിനെത്തുടർന്ന് ബിന്ദുവിന്റെ അമ്മ പോലീസിനെ അറിയിക്കുകയും പൊലീസ് വീട്ടിലെത്തി ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയുമായിരുന്നു. ആറ്റിങ്ങൽ ഫയർഫോഴ്സും കടയ്ക്കാവൂർ പോലീസും ചേർന്നുള്ള തിരച്ചിലിനൊടുവിലാണ് കിണറ്റിൽ നിന്ന് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തുന്നത്. വഞ്ചിയൂർ ക്ഷേമനിധി ബോർഡിലെ എൽ.ഡി ക്ലർക്ക് ആണ് ബിന്ദു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.