
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ച വിഡി സതീശന് അഭിനന്ദനമെന്ന് രമേശ് ചെന്നിത്തലയുടെ ആദ്യ പ്രതികരണം. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു. കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ നേതാവിനെ തെരെഞ്ഞെടുക്കാൻ ഹൈക്കമാൻ്റിനെ ചുമതലപ്പെടുത്തിരുന്നു. ഇപ്പോൾ വി.ഡി സതീശനെ നേതാവായി തെരെഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കുന്നു എന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു . വിഡി സതീശനെ ഫോണിൽ വിളിച്ച് രമേശ് ചെന്നിത്തല അഭിനന്ദനം അറിയിച്ചു
- Advertisement -
Comments are closed.