
അധികമായി സംഭരിക്കുന്ന പാൽ അംഗനവാടികൾ, ഡൊമിസിലിയറി കെയർ സെന്റർ, കോവിഡ് ഫസ്റ്റ്ലെയിൻ ട്രീറ്റ് മെന്റ് സെന്റർ, അതിഥി തൊഴിലാളി ക്യാമ്പുകൾ, ആദിവാസി കോളനികൾ തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയും തയ്യാറാക്കി. ഇതിനു പുറമേ കൂടുതൽ പാൽ സംഭരിച്ച് ലഭ്യമായ സ്ഥലങ്ങളിലെ പാൽപ്പൊടി ഫാക്ടറികളിൽ എത്തിച്ച് പാൽപ്പൊടിയാക്കി മാറ്റി നിലവിലെ പ്രതിസന്ധി തരണംചെയ്യാനുള്ള പദ്ധതിയും തയ്യാറാക്കി. ഇതേ രീതിയിൽ സംഭരണത്തിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ടവർക്ക് നിര്‍ദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. കോവിഡും ലോക്ഡൗണും നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ പാൽ സംഭരണത്തിലെ പ്രതിസന്ധി രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.
- Advertisement -
Comments are closed.