above post ad local

സത്യപ്രതിജ്ഞാ വേദിയിൽ വാക്സിനേഷൻ തുടങ്ങി, ഇന്ന് 150 പേർക്ക്

തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ വേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊവിഡ് വാക്സിനേഷൻ തുടങ്ങി. 150 പേർക്കാണ് ഇന്ന് വാക്സിനേഷൻ നല്‍കുക. 18- 44 വയസ്സ് വരെയുള്ള മുന്നണി പോരാളികൾക്ക് ആണ് വാക്സിനേഷൻ കൊടുക്കുന്നത്.

കൂറ്റൻ പന്തലൊരുക്കിയുളള സത്യപ്രതിജ്ഞയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. സർക്കാർ പക്ഷേ തീരുമാനവുമായി മുന്നോട്ട് പോയി. കോടതിയിൽ  500 ൽ താഴെ പേരെ പങ്കെടുപ്പിക്കുമെന്ന് അറിയിച്ചു. ഒടുവിൽ രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ പൂർത്തിയായി.

വിവാദങ്ങൾ ശക്തമായ സാഹചര്യത്തിലാണ് പന്തൽ പൊളിക്കേണ്ടെന്ന് പൊതുഭരണവകുപ്പ് തീരുമാനിച്ചത്. മൂന്ന് പന്തലുകളിലായി പരമാവധി ആളുകൾക്ക് വാക്സീൻ കൊടുക്കാനാണ് തീരുമാനം. അയ്യായിരം പേരെ  ഉൾക്കൊള്ളാൻ ആവുന്ന പന്തലായിരുന്നു സജ്ജമാക്കിയത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.