
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗണും ലോക്ഡൗണും തുടരുന്നതിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകും. വിദഗ്ധസമിതി ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. നിലവിലെ ലോക്ഡൗൺ രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ ഏറെ ഫലപ്രദമായിരുന്നു എന്നാണ് പൊതു വിലയിരുത്തൽ.
കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ മുകളിലേക്കുള്ള കുതിപ്പ് ഏകദേശം നിശ്ചലാവസ്ഥയിലായിട്ടുണ്ട്. വ്യാപന നിരക്ക് താഴോട്ടിറങ്ങുന്നു എന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് വരുന്നത്. അതിന്റെ ഗുണഫലങ്ങൾ കണ്ടുവരുന്നുണ്ട്. എന്നാൽ, പൂർണമായ നിശ്ചലാവസ്ഥയിലേക്ക് എത്തിയിട്ടുമില്ല. സംസ്ഥാനത്ത് മെയ് 8നാണ് ലോക്ഡൗൺ തുടങ്ങിയത്. നാല് ജില്ലകളിൽ ഇപ്പോൾ ട്രിപ്പിൾ ലോക്ഡൗൺ ആണ്.
ട്രിപ്പിൾ ലോക്ഡൗണിൽ ചില ഇളവുകൾ വരാനുള്ള സാധ്യതയുണ്ട്. ഇവിടങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്താനുള്ള സാധ്യതയാണ് ഇപ്പോൾ മുന്നിലുള്ളത്. വിദഗ്ധസമിതി യോഗമാണ് ഇക്കാര്യത്തിൽ നിർണായക തീരുമാനമെടുക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഓരോ ദിവസവും ഒരു ശതമാനമെങ്കിലും വച്ച് കുറയുന്ന സ്ഥിതിയാണുള്ളത്. അതേസമയം, മരണനിരക്ക് കൂടി നിൽക്കുന്നതിൽ പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
- Advertisement -
Comments are closed.