above post ad local

കാലതാമസം വരുത്തി തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നു; ഇ.ഡിക്കെതിരെ സര്‍ക്കാർ ഹൈക്കോടതിയിൽ

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മറുപടിയുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. പ്രൊഫഷണൽ അന്വേഷണ ഏജൻസിയായ ഇ.ഡി കാലതാമസം വരുത്തി തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഇ.ഡിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം വൈകിക്കാനുള്ള നീക്കമാണെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.

ക്രൈം ബ്രാഞ്ചിന്റെ എഫ്.ഐ.ആറിനെതിരെ ഇ.ഡിയുടെ വാദമാണ് ഇപ്പോൾ ഹൈക്കോടതിയിൽ പുരോഗമിക്കുന്നത്. ഇതിന് തൊട്ട് മുൻപാണ് ഇ.ഡി നേരത്തെ നൽകിയ മറുപടികൾക്കുള്ള പ്രതികരണമായി സർക്കാരിന്റെ റിപ്പോർട്ട് കോടതിയിലെത്തിയത്. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് ഇ.ഡി നടത്തുന്നതെന്നാണ് ഇതിൽ സർക്കാർ ഉന്നയിക്കുന്ന പ്രധാന വാദം.

ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ പുതിയ വിവരങ്ങൾ പുറത്തേക്ക് വന്നാൽ കേസിൽ അട്ടിമറി സംഭവിക്കാനുള്ള സാധ്യതയുണ്ട്. കാരണം പ്രൊഫഷണൽ അന്വേഷണ സംവിധാനമാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. അവർക്ക് ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറച്ചുവെക്കാനും അത് ഇല്ലാതാക്കാനുമുള്ള സമയമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.

ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് വേണ്ടിയുള്ള വാദങ്ങളാണ് കോടതിയിൽ നടക്കുന്നത്. ക്രൈം ബ്രാഞ്ചിന്റെ ഭാഗത്ത് നിന്ന് അധികാര ദുർവിനിയോഗമാണ് ഉണ്ടായിരിക്കുന്നതെന്ന് ഇ.ഡിക്ക് വേണ്ടി ഹാജറായ തുഷാർ മേത്ത ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. കള്ളപ്പണ കേസിലെ തെളിവുകളും കണ്ടെത്തലുകളും ഇല്ലാതാക്കാനാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് തുഷാർ മേത്ത വാദിച്ചു. അതിനാൽ കേസ് നിലനിർത്താൻ ഈ എഫ്.ഐ.ആർ റദ്ദാക്കാണമെന്നും ഇ.ഡി. കോടതിയിൽ ആവശ്യപ്പെട്ടു. തുഷാർ മേത്തയുടെ വാദം ഇപ്പോൾ ഹൈക്കോടതിയിൽ പുരോഗമിക്കുകയാണ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.