above post ad local

മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: തുടർച്ചയായി രണ്ടാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്.

‘മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണ അധികാരമേറ്റെടുത്ത പിണറായി വിജയന് ആശംസകൾ’ മോദി ട്വീറ്റ് ചെയ്തു.ഇന്ന് വൈകീട്ട് 3.35 ഓടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.