above post ad local

‘യാസ്’ ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ മഴ കനക്കും

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ 25-ന് ചുഴലിക്കാറ്റ് രൂപം കൊള്ളാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 22-ന് ആൻഡമാൻ കടലിൽ ന്യൂനമർദം രൂപപ്പെടും. ഇത് ചുഴലിക്കാറ്റായി 26-ന് പശ്ചിമബംഗാൾ-ഒഡീഷ തീരത്തെത്തും.

ഇതിന്റെ സഞ്ചാരപഥത്തിൽ കേരളമില്ല. എന്നാൽ ഇവിടെ അഞ്ചുദിവസം ശക്തമായ മഴയുണ്ടാാവും. ചുഴലിക്കാറ്റായാൽ ഇത് ‘യാസ്’ എന്ന് അറിയപ്പെടും. ഒമാൻ നിർദേശിച്ചതാണ് ഈ പേര്.

കാലവർഷം നാളെ ആൻഡമാനിൽ

തെക്കുപടിഞ്ഞാറൻ കാലവർഷം വെള്ളിയാഴ്ചയോടെ ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലും എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 31-നോ അതിന് നാലുദിവസം മുമ്പോ കേരളത്തിലെത്തുമെന്നാണ് പ്രവചനം.

- Advertisement -

- Advertisement -

- Advertisement -

Comments are closed.