above post ad local

സംസ്ഥാനത്ത് പുതിയ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തി; മൂന്നെണ്ണം കൂടുതലായി വ്യാപിച്ചു- മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈറസ് വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അതിൽ മൂന്നെണ്ണം വളരെ കൂടുതലായി വ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കരുതിയിരിക്കണമെന്ന് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന് കേന്ദ്രം നൽകിയ വാക്സിൻ തീർന്നതായും മുഖ്യമന്ത്രി അറിയിച്ചു. നാളെ രാവിലെ പ്രധാനമന്ത്രി ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും യോഗത്തിൽ കേരളത്തിന്റെ ഈ പ്രശ്നം അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റ് നൽകുമെന്നും മിൽമ പാൽ എടുക്കാത്തത് മൂലം വിതരണം ചെയ്യാൻ കഴിയാത്ത പാൽ സിഎഫ്എൽടിസികൾ, സിഎൽടിസികൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ, കടലിൽ പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾ, അതിഥിത്തൊഴിലാളി ക്യാമ്പുകൾ എന്നിവിടങ്ങളിൽ കൂടി വിതരണം ചെയ്യാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.