
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമന്ത്രിയായി വീണ ജോർജ്ജ്. കെ.കെ ശൈലജയുടെ പിൻഗാമിയായി വീണ ജോർജ്ജ് ഇനി ആരോഗ്യവകുപ്പിനെ നയിക്കും.
മാധ്യമ പ്രവർത്തകയായിരുന്ന വീണ ആറന്മുളയിൽ നിന്ന് ഇത് രണ്ടാം തവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമരൂപമായി.ബുധനാഴ്ച ചേർന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്.
- Advertisement -
Comments are closed.