above post ad local

മിസോറം ലോട്ടറി വീണ്ടും കേരളത്തിലേക്ക്

0

തിരുവനന്തപുരം:ഏപ്രിൽ അഞ്ചുമുതൽ കേരളത്തിൽ ലോട്ടറി വിൽപ്പന തുടങ്ങുമെന്നറിയിച്ച് മിസോറം സർക്കാർ കേരളത്തിന് കത്തുനൽകി. ടീസ്താ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന സ്ഥാപനത്തെ പ്രൊമോട്ടറായി നിയോഗിച്ചിട്ടുണ്ടെന്നും അറിയിച്ചു. എന്നാൽ, ഈ നീക്കം നിയമവിരുദ്ധമാണെന്നും വിൽപ്പനയിൽനിന്ന് പിൻമാറണമെന്നും ആവശ്യപ്പെട്ട് മിസോറം സർക്കാരിന് കത്തയച്ചതായി സംസ്ഥാനധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. മിസോറം ലോട്ടറിയുടെ മുൻകാല ക്രമക്കേടുകളെക്കുറിച്ച് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്.ജി.എസ്.ടി. നിയമത്തിന് കേരളസർക്കാർ ഉണ്ടാക്കിയ ചട്ടങ്ങളിൽ ഇതരസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാനുള്ള ചില വ്യവസ്ഥകളുണ്ട്. സംസ്ഥാന സർക്കാരിന് വിൽപ്പനയും നറുക്കെടുപ്പും സംബന്ധിച്ച വിശദാശംങ്ങൾ ആവശ്യപ്പെടാം. ഇതിൽ ക്രമക്കേട് കണ്ടാൽ വിൽപ്പന ചെറുക്കാം. ലോട്ടറി വിൽപ്പനയ്ക്ക് തയ്യാറായി ഏജൻസി മുന്നോട്ടുപോയാൽ ഇതനുസരിച്ചുള്ള നടപടികളെടുക്കുമെന്നും ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.