above post ad local

ട്രിപ്പിള്‍ ലോക്ഡൗണ്‍: അവശ്യവസ്തുക്കളുടെ കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍, ബാങ്കുകള്‍ മൂന്ന് ദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരും. ഇത് സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കള്‍, പലചരക്ക്, പഴം, പച്ചക്കറി, പാല്, മത്സ്യം, മാംസം, മൃഗങ്ങളുടെ തീറ്റ, കോഴിത്തീറ്റ, കാലിത്തീറ്റ, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി ചെയ്യുന്ന കടകള്‍ അടക്കം ഉച്ചക്ക് രണ്ട് മണിക്ക് അടയ്ക്കണം.

പാല്‍, പത്രം വിതരണം എന്നിവ രാവിലെ എട്ട് മണിക്ക് മുമ്പ് പൂര്‍ത്തീകരിക്കണം. റേഷന്‍ കടകള്‍, മാവേലി സ്റ്റോര്‍, സപ്ലൈകോ ഷോപ്പ്, മില്‍ക്ക് ബൂത്ത് എന്നിവ വൈകിട്ട് അഞ്ച് മണിവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ രാവിലെ ഏഴ് മുതല്‍ മുതല്‍ വൈകിട്ട് 7.30 വരെ പ്രവര്‍ത്തിക്കാം. പക്ഷേ ഹോംഡെലിവറി മാത്രമാണ് അനുവദിക്കുക. ഒരു കാരണവശാലും ആളുകളെ ഇരുത്തി ഭക്ഷണം നല്‍കാന്‍ പാടില്ല.

മെഡിക്കല്‍ ഷോപ്പ്, പെട്രോള്‍ പമ്പ്, എടിഎം, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവയ്ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളല്ലാതെ മറ്റൊന്നും പ്രവര്‍ത്തിക്കാന്‍ പാടില്ല. എന്നാല്‍ പച്ചക്കറി അടക്കമുള്ള അവശ്യ വസ്തുക്കള്‍ വാങ്ങാനായി ജനങ്ങള്‍ അധികദൂരം സഞ്ചരിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

ബാങ്ക്, ഇന്‍ഷ്വറന്‍സ്, ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ എന്നിവ ചുരുങ്ങിയ എണ്ണം ജീവനക്കാരുമായി തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളില്‍ 10 മുതല്‍ ഒരു മണിവരെ പ്രവര്‍ത്തിക്കാം. സഹകരണ സ്ഥാപനങ്ങള്‍ തിങ്കളും വ്യാഴവും 10 മുതല്‍ ഒരു മണിവരെ പ്രവര്‍ത്തിക്കാം. അവശ്യവസ്തുക്കളുടെ ഡെലിവറിക്കായി ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് വരെ അനുമതി നല്‍കിയിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.