above post ad local

കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുന്നതില്‍ ആശങ്കയെന്ന് വി.മുരളീധരന്‍

ന്യൂഡൽഹി: കേരളത്തിലെ കോവിഡ് മരണ നിരക്ക് ഉയരുന്നത് ആശങ്കപ്പെടുത്തുന്ന തരത്തിലാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ.

പ്രധാനമന്ത്രി ആവശ്യപ്പെട്ടതുപോലെ മരണക്കണക്കുകളിലടക്കം കൂടുതൽ സുതാര്യത പുലർത്തേണ്ട സമയമാണിതെന്നും വിവരങ്ങൾ മറച്ചുവയ്ക്കുന്നത് പ്രതിരോധരംഗത്ത് ഗുണകരമാവില്ല എന്ന് ആവർത്തിച്ചോർമിപ്പിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കോവിഡ് ചികിൽസാരംഗത്ത് പ്രതീക്ഷയേകി കേരളത്തിലേക്ക് കേന്ദ്രമയച്ച ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ രാവിലെ കൊച്ചി വല്ലാർപാടത്ത് എത്തിയിരിക്കുന്നു. 118 മെട്രിക് ടൺ ഓക്സിജനുമായെത്തിയ ട്രെയിനിന്റെ വരവ് സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമത്തിന് വലിയൊരു അളവു വരെ പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിനുള്ള ഓക്സിജൻ വിഹിതം 223 മെട്രിക് ടണ്ണിൽ നിന്ന് 358 മെട്രിക് ടണ്ണായി കഴിഞ്ഞദിവസം ഉയർത്തിയിരുന്നു. സംസ്ഥാനം ആവശ്യപ്പെട്ടാൽ ഇനിയും ഓക്സിജൻ അയക്കാൻ കേന്ദ്രം തയാറാണ്.

ആശങ്കപ്പെടുത്തുന്ന തരത്തിലാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുന്നത്.പ്രധാനമന്ത്രി ആവശ്യപ്പെട്ടതുപോലെ മരണക്കണക്കുകളിലടക്കം കൂടുതൽ സുതാര്യത പുലർത്തേണ്ട സമയമാണിത്.വിവരങ്ങൾ മറച്ചുവയ്ക്കുന്നത് പ്രതിരോധരംഗത്ത് ഗുണകരമാവില്ല എന്ന് ആവർത്തിച്ചോർമിപ്പിക്കുന്നു’ മുരളീധരൻ പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.