above post ad local

ട്രിപ്പിള്‍ ലോക്ഡൗണിൽ ബാങ്കുകള്‍ക്ക് 3 ദിവസം പ്രവർത്തിക്കാം ; പാല്‍, പത്രം, മത്സ്യ വിതരണം 8 മണി വരെ

തിരുവനന്തപുരം: എറണാകുളം, തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വരാനിരിക്കെ നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള നടപടികൾ തുടങ്ങി. ഈ ജില്ലകളിൽ ബാങ്കുകളുടെ പ്രവൃത്തി സമയത്തിൽ നേരത്തെ തീരുമാനിച്ചതിൽ നിന്ന് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്.

ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. ട്രിപ്പിൾ ലോക്ഡൗണിൽ ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും പത്തു മുതൽ ഒന്നു വരെമാത്രം കുറഞ്ഞ ജീവനക്കാരുമായി പ്രവർത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.മറ്റു ജില്ലകളിൽ എല്ലാ ബാങ്കുകളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് പ്രവർത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകൾ സുഗമമാക്കാൻ എല്ലാ ജില്ലകളിലും ബാങ്കുകൾ ഒരു പോലെ പ്രവർത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം.

- Advertisement -

- Advertisement -

- Advertisement -

Comments are closed.