above post ad local

ഇരട്ടവോട്ട് മരവിപ്പിക്കല്‍: രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ വിധി നാളെ

കൊച്ചി: ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി നാളെ വരും. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് ഹർജിയിൽ വിധി പറയുക.

ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും വാദങ്ങൾ പൂർത്തിയായതിനെ തുടർന്നാണ് ഹർജിയിൽ നാളെ വിധി പറയാനായി തീരുമാനിച്ചത്.

38,586 ഇരട്ടവോട്ടുകൾ വോട്ടർപ്പട്ടികയിൽ ഇതുവരെ കണ്ടെത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇത് തടയാനുള്ള നടപടികൾ ഉണ്ടാവും. ഒരാൾ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖാമൂലം കോടതിയെ അറിയിച്ചത്.

ഇരട്ട വോട്ട് തടയുന്നതിനുള്ള നാല് നിർദേശങ്ങൾ രമേശ് ചെന്നിത്തല കോടതിയിൽ സമർപ്പിച്ചിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.