above post ad local

കൊവിഡ്;പരിശോധന കൂട്ടണമെന്നും നിയന്ത്രണങ്ങൾ കടുപ്പിക്കാനും നിർദ്ദേശിച്ച് പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളിൽ പരിശോധന കൂട്ടണമെന്നും രോഗ വ്യാപനം തീവ്രമായ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു. ഗ്രാമീണ മേഖലകളിലെ ചികിത്സ സംവിധാനങ്ങൾ കൂട്ടണമെന്നും വാക്സിനേഷൻ നിരക്കും, ഓക്സിജൻ ലഭ്യതയും കൂട്ടണെന്നും നിർദ്ദേശമുണ്ട്. കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദ്ദേശം.

രാജ്യത്ത് ഇന്നും മൂന്ന് ലക്ഷത്തിലേറെ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറുകൾക്കിടെ 3,26,098 പേര്‍ക്കാണ് പുതിയതായ കൊവിഡ് സ്ഥിരീകരിച്ചത്. 3,890 പേർ രോഗബാധിതരായി മരിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ നല് ദിവസമായി നാലായിരത്തിന് മുകളിലായിരുന്നു പ്രതിദിന മരണ സംഖ്യ. അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നുവെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. മലപ്പുറം, പാലക്കാട്, കൊല്ലം എന്നീ ജില്ലകളിൽ രണ്ടാഴ്ചയായി കേസുകൾ കുത്തനെ കൂടുന്ന സാഹചര്യത്തില്‍ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.