above post ad local

ബിഎല്‍ഒമാര്‍ വോട്ടർമാരുടെ വീട്ടിലെത്തണം; ഇരട്ട വോട്ട് തടയാന്‍ നിര്‍ദേശങ്ങളുമായി ചെന്നിത്തല

കൊച്ചി: ഇരട്ട വോട്ട് തടയാൻ നിർദേശങ്ങൾ മുന്നോട്ടുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ട് തടയണമെന്നാവശ്യപ്പെട്ടുള്ള ചെന്നിത്തലയുടെ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് നിർദേശങ്ങളുമായി ചെന്നിത്തല ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്.

ബിഎൽഒമാർ ഇരട്ട വോട്ടുള്ള വോട്ടർമാരുടെ വീട്ടിലെത്തി അവർ ഏത് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന് അറിയുകയും അക്കാര്യം രേഖാമൂലം എഴുതി ഒപ്പിട്ടു വാങ്ങുകയും വേണം. തുടർന്ന് ഇക്കാര്യം ബന്ധപ്പെട്ട പ്രസൈഡിങ് ഓഫീസറെ അറിയിക്കണം. വോട്ടർ വോട്ട് ചെയ്യാനെത്തുമ്പോൾ വോട്ടറുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കുകയും സെർവറിലേക്ക് അപ്ലോഡ് ചെയ്യുകയും ചെയ്യണം. വോട്ടെടുപ്പിന് ശേഷം ഈ ഫോട്ടോകൾ പരിശോധിച്ച് ഇരട്ട വോട്ട് നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തണം. സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ ഇത് വേഗത്തിൽ പൂർത്തീകരിക്കാൻ കഴിയുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.

ഇരട്ട വോട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം ഹൈക്കോടതി ആരാഞ്ഞിട്ടുണ്ട്. ഇരട്ട വോട്ടിന്റെ കാര്യത്തിൽ എന്ത് ചെയ്യാൻ സാധിക്കും എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചേക്കും.

- Advertisement -

- Advertisement -

- Advertisement -

Comments are closed.