ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ നീക്കിയേക്കുമെന്ന് സൂചന. ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് ഹൈക്കമാൻഡിന്റെ ആലോചന. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകാനാണ് ആലോചിക്കുന്നത്. കോൺഗ്രസ് പ്രവർത്തക സമിതിയലും അദ്ദേഹത്തെ ഉൾപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ചില പൊളിച്ചെഴുത്തുകൾ ആവശ്യമാണെന്ന് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞിരുന്നു. സംസ്ഥാനങ്ങളിലെ തിരിച്ചടി സംബന്ധിച്ച് സംസ്ഥാന നേതൃത്വം വിശദീകരിക്കണമെന്നും അവർ ആവ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ചെന്നിത്തലയെ നീക്കുന്നത് സംബന്ധിച്ച ആലോചനകൾ വരുന്നത്. തോൽവി സംബന്ധിച്ച വേഗത്തിലുള്ള റിപ്പോർട്ട് നൽകുന്നതിനും സോണിയാ ഗാന്ധിയെ ഒരു സമിതിയെ നിയോഗിച്ചിരുന്നു.
ചെന്നിത്തല മാറിയാൽ വി.ഡി സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരിൽ ഒരാൾ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. ഇതിൽ തന്നെ സാധ്യത കൂടുതൽ വി.ഡി സതീശനാണ്. മാറുന്ന പക്ഷം ചെന്നിത്തലയുടെ പിന്തുണയും സതീശനാകാനാണ് സാധ്യത.
ദേശീയ നേതൃത്വത്തിൽ ചെന്നിത്തല താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. അതേ സമയം തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോടോ പ്രവർത്തകരോടോ മനസ്സ് തുറക്കാൻ തയ്യാറായിട്ടില്ല. എന്നാൽ കോൺഗ്രസ് നേതൃതലത്തിലുള്ള ആശയവിനിമയങ്ങളോട് അദ്ദേഹം പ്രതികരിക്കുന്നുമുണ്ട്.തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ തുടങ്ങിയവരെ ഉടൻ സ്ഥാനത്ത് നിന്ന് നീക്കി പുനഃസംഘടന നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് ഭാരവാഹികളിൽ ചിലർ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു.
- Advertisement -
Keralam theernnu ini ang kendram !!
Avdem koodi Congress tholqchitt venam marukandam chaadan..