
തിരുവനന്തപുരം:കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലെത്തുന്നവർക്ക് യാത്രയ്ക്ക് 72 മണിക്കൂർ മുൻപെടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് മതി. മുൻപ് 48 മണിക്കൂർ മുൻപുള്ള പരിശോധനാഫലമാണ് നിർദേശിച്ചിരുന്നത്.
പെരുന്നാളിനോട് അനുബന്ധിച്ച് ബുധനാഴ്ച രാത്രി 10 വരെ ഇറച്ചി കടകൾക്ക് പ്രവർത്തിക്കാം. ഹോം ഡെലിവറി വേണം നടത്താൻ. കൊച്ചി ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റിക്ക് അത്യാവശ്യ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. മേയ് 15ന് അവധിയാണെങ്കിലും ബാങ്കുകളിൽ ക്ലിയറിങ് ജോലികൾ ചെയ്യാമെന്നും ഉത്തരവിൽ പറയുന്നു.
- Advertisement -
Comments are closed.