above post ad local

മൂന്ന് ജില്ലകളില്‍ രോഗവ്യാപനം കൂടുന്നു; മറ്റ് ജില്ലകളിൽ വ്യാപനം കുറയുന്നു

കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ രോഗവ്യാപനം കൂടുന്നു. മറ്റുജില്ലകളില്‍ രോഗവ്യാപനം പതിയെ കുറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസുകാരില്‍ രോഗം പടരുന്നു. 1259 പേര്‍ ചികില്‍സയിലുണ്ട്. ആവശ്യം വന്നാല്‍ കൊച്ചി മാതൃകയില്‍ പൊലീസുകാര്‍ക്കായി സിഎഫ്എൽടിസികള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838, കോട്ടയം 1713, കാസര്‍ഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് പുതിയ രോഗികളേക്കാള്‍ കൂടുതല്‍ പേര്‍ക്ക് രോഗമുക്തി. 31,209 പേര്‍ സുഖംപ്രാപിച്ചു.

ഇതിനിടെ, കേരളം നേരിട്ടുവാങ്ങിയ 3.5 ലക്ഷം ഡോസ് വാക്സിന്‍ എത്തി. 18–45 പ്രായപരിധിയില്‍പ്പെട്ട ഗുരുതരരോഗം ബാധിച്ചവര്‍ക്ക് ആദ്യപരിഗണന. വാര്‍ഡുതലസമിതികളിലെ സന്നദ്ധപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരും പട്ടികയില്‍.

ആരോഗ്യവകുപ്പ് ജീവനക്കാരുടെ അഭാവം ഉണ്ടാകാതിരിക്കാന്‍ നടപടി. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനേയും നിയമിക്കും. വിരമിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലീവ് കഴിഞ്ഞവര്‍ തുടങ്ങിയവരെയും വിന്യസിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. യാത്രാപാസിന് നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രയുടെ ഉദ്ദേശ്യം, ആവശ്യത്തിന്റെ ഗൗരവം എന്നിവ വിലയിരുത്തിമാത്രമേ പാസ് നല്‍കൂ. അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോകുമ്പോള്‍ സത്യവാങ്മൂലം കയ്യില്‍ കരുതിയാല്‍ മതി.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.