above post ad local

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം;സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരായുള്ള ജുഡീഷ്യൽ അന്വേഷണം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. സ്വർണക്കടത്തും ഡോളർ കടത്തും അന്വേഷിക്കുന്ന കേന്ദ്രഏജൻസികൾക്കെതിരെയുള്ള അന്വേഷണം സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച വിജ്ഞാപനം മെയ് ഏഴിനാണ് പുറത്തിറങ്ങിയത്.

ഹൈക്കോടതി റിട്ട. ജഡ്ജി വികെ മോഹനനെയാണ് ജുഡീഷ്യൽ കമ്മീഷനായി നിയമിച്ചിരിക്കുന്നത്. കേന്ദ്ര ഏജൻസികൾക്കെതിരെ സമഗ്രമായ അന്വേഷണം നടത്താനാണ് കമ്മീഷന് നിർദേശം ലഭിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയെ പ്രതിചേർക്കാൻ സമ്മർദ്ദമുണ്ടായെന്ന സ്വപ്ന സുരേഷിന്റെ ഫോൺ സംഭാഷണം, മന്ത്രിമാരേയും സ്പീക്കറെയും പ്രതിചേർക്കാൻ ശ്രമമുണ്ടായെന്ന സന്ദീപ് നായരുടെ വെള്ളിപ്പെടുത്തൽ ഉൾപെടെ അഞ്ച് പരിഗണനാ വിഷയങ്ങളാണ് കമ്മീഷന്റെ പരിധിയിൽ വരുന്നത്. ഈ വിഷയങ്ങളിൽ കസ്റ്റംസ്, എൻഫോഴ്സ്മെന്റിനെതിരെ കമ്മീഷൻ അന്വേഷണം നടത്തും.

വിജ്ഞാപനം ഇറങ്ങി ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

- Advertisement -

- Advertisement -

- Advertisement -

Comments are closed.