above post ad local

ജോസ് കെ മാണി പിണറായിയുടെ ഓഫറിന്റെ മുന്നിൽ തലകുനിച്ചു – ചെന്നിത്തല

0

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിൽനിന്ന് പറഞ്ഞുവിട്ടതല്ല എന്ന് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ ഓഫറിന് മുന്നിൽ അവർ തലകുനിക്കുകയാണ് ചെയ്തത്. കാര്യം മനസിലാകുമ്പോൾ അവർ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിക്കകത്ത് നിൽക്കുമ്പോൾ മുന്നണി മര്യാദകൾ പാലിക്കുകയും യോജിച്ച് പോവുകയും വേണം. തമ്മിലടിക്കാൻ പാടില്ല. മുന്നണിയെ മുന്നോട്ടുകൊണ്ടുപോകുമ്പോഴുണ്ടാകുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ. അങ്ങനെയാണവർ പോയത്. പക്ഷേ അതുകൊണ്ട് ജനാധിപത്യ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ കഴിയുമെന്നുള്ള പിണറായിയുടെ സ്വപ്നം ഈ തിരഞ്ഞെടുപ്പോടെ ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.