above post ad local

‘പട്ടിണി കിടക്കാനിടവരുന്നവരുടെ പട്ടിക തയ്യാറാക്കണം;ഒരാള്‍ക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുത്’ :മുക്യമന്ത്രി

തിരുവനന്തപുരം : കോവിഡ് ലോക്ഡൗൺ മൂലം നമ്മുടെ സംസ്ഥാനത്ത് ഒരാൾക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുതതെന്നും പട്ടിണി കിടക്കാനിടവരുന്നവരുടെ പട്ടിക വാർഡ് സമിതികൾ തയ്യാറാക്കണമെന്നും മുക്യമന്ത്രി പിണറായി വിജയൻ. വൈകിട്ടത്തെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്ക്ഡൗണിൽ മരുന്നും അവശ്യവസ്തുക്കളും ആവശ്യമുള്ളവർക്ക് അതെത്തിച്ചു കൊടുക്കണം. പട്ടിണി കിടക്കാനിടവരുന്നവരുടെ പട്ടിക വാർഡ് സമിതികൾ തയ്യാറാക്കണം.
ഏതെങ്കിലും യാചകർ ചില പ്രദേശങ്ങളിലുണ്ടെങ്കിൽ അവർക്ക് ഭക്ഷണം ഉറപ്പാക്കണം. എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുന്ന സമീപനം സ്വീകരിക്കണം.
പട്ടണങ്ങളിലും മറ്റും വീടുകളിലല്ലാതെ കഴിയുന്ന ഒട്ടേറെ പേരുണ്ട്. അത്തരമാളുകൾക്ക് ഭക്ഷണം ലഭിക്കുമെന്നുറപ്പുണ്ടാകണം. ജനകീയ ഹോട്ടലുള്ളിടത്ത് അതുവഴി ഭക്ഷണം നൽകാനാകും. മറ്റിടങ്ങളിൽ സമൂഹ അടുക്കള ആരംഭിക്കാനാവണം.
ആദിവാസി മേഖലയിൽ പ്രത്യേക ശ്രദ്ധ വേണം. അതിഥി തൊഴിലാളികൾക്കിടയിൽ രോഗ വ്യാപന സാധ്യത കൂടുതലാണ്. അവിടെ പ്രത്യേക ശ്രദ്ധ വേണം. പരിശോധനയിൽ നിന്ന ഒഴിഞ്ഞു മാറാൻ ആരെയും അനുവദിക്കരുത്.
ഭക്ഷണ പ്രശ്നം തദ്ദേശ സ്വയംഭരണ സമിതികൾ ശ്രദ്ധിക്കണം. അവർ നടപടി സ്വീകരിക്കണം.
ഓരോ തദ്ദേശ സ്ഥാപനത്തിനും രോഗികളുടെ ആവസ്യത്തിന് ഗതാഗത പ്ലാനുണ്ടാകണം. ആംബുലൻസ് മാത്രമല്ല മറ്റ് വാഹനങ്ങളും ഉപയോഗിക്കണം. പഞ്ചായത്തിൽ 5 നഗരസഭയിൽ പത്ത് എന്ന രീതിയിൽ വാഹനങ്ങളുണ്ടാവണം. തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രി പങ്കുവെച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.