തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഉദ്യോഗസ്ഥർക്കൊപ്പം സിപിഎം പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു എന്നാരോപിച്ചാണിത്.
നെയ്യാറ്റിൻകര നിയോജ മണ്ഡലത്തിലെ അതിയന്നൂർ പഞ്ചായത്തിലെ ആറാം ബൂത്തിലെത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. സിപിഎം ലോക്കൽ സെക്രട്ടറി മുൻ ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ നേതാക്കളുയും കൂട്ടിയാണ് വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർ എത്തിയത് എന്നാണ് ആരോപണം ഉയർന്നത്. സി പി എം പതാക പതിച്ച വാഹനം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം സഞ്ചരിച്ചതായും ആരോപിക്കപ്പെടുന്നു.
ഉദ്യോഗസ്ഥരെ തടഞ്ഞത് നേരിയ വാക്കേറ്റത്തിൽ കലാശിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷ്ണർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ബിജെപി നേതൃത്വം. എന്നാൽ ബിജെപി പ്രവർത്തകർ ആരോപിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് സിപിഎം പ്രതികരിച്ചു.
- Advertisement -
Comments are closed.