above post ad local

കോവിഡ് പകരുന്നതിനൊപ്പം അമിതജോലിഭാരവും മരുന്ന് വിതരണവും; നടക്കില്ലെന്ന് പോലീസ്

കോവിഡ് പകരുന്നതിനൊപ്പം അമിതജോലിഭാരവും മരുന്ന് വിതരണവും; നടക്കില്ലെന്ന് പോലീസ്

# സ്വന്തം ലേഖകന്‍

Kerala Police Covod19 Lockdownഫയല്‍ ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: പോലീസുകാരെയും ഏറെ വലിച്ചിരിക്കുകയാണ് കോവിഡിന്റെ രണ്ടാം വരവ്. പോലീസ് സേനയിൽ രോഗം പടരുന്നവരുടെ എണ്ണം കൂടിയതോടെ അമിത ജോലിഭാരത്തിനൊപ്പം മറ്റ് കോവിഡ് പ്രതിരോധ നടപടികൾ കൂടി പോലീസിന് നൽകാൻ ഒരുങ്ങുന്ന തീരുമാനത്തിനെതിരേ സേനയ്ക്കുള്ളിൽ തന്നെ വലിയ എതിർപ്പുയർന്നിരിക്കുകയാണ്.

കോവിഡ് കാലത്ത് മരുന്ന് വിതരണത്തിന് പോലീസിനെ വിളിച്ചാൽ മതിയെന്ന് കേരള പോലീസിന്റെ സോഷ്യൽമീഡിയ ഇടങ്ങളിലും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ ഡിജിപിയുടെ അറിയിപ്പ് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സേനയ്ക്കുള്ളിൽ നിന്ന് തന്നെ വലിയ എതിർപ്പുയർന്നിരിക്കുന്നത്. ഇലക്ഷന് മുന്നെ തന്നെ വാരാന്ത്യ അവധിയും ലീവും അനുവദിക്കാതെ സേനാംഗങ്ങളെല്ലാം ഫീൽഡിൽ ഇറങ്ങിയിരിക്കയാണ്. ഇലക്ഷൻ കഴിഞ്ഞതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഭൂരിഭാഗം പോലീസുകാരേയും ഇറക്കി. ഇതോടെ പോലീസുകാർക്കിടയിലും വലിയ രീതിയിൽ കോവിഡ് പടരുന്ന സാഹചര്യമുണ്ടായി.

കോവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കുമ്പോഴും ഇളവുകൾ അനുവദിച്ചതോടെ ആളുകളെ നിയന്ത്രിക്കാൻ ആവുന്നില്ലെന്ന് പോലീസുകാർ പറയുന്നു. പലരും പല വഴികൾ പറഞ്ഞ് നഗരങ്ങളിലേക്കും പുറത്തേക്കും അനാവാശ്യമായി ഇറങ്ങുന്നതും തടയാനാവുന്നില്ല. നാളെ മുതൽ ലോക്ക്ഡൗണിലേക്ക് പോവുന്നുണ്ടെങ്കിലും ഇളവുകൾ അനുവദിച്ചതിനെതിരേയും വലിയ എതിർപ്പുകൾ ഉയരുന്നുണ്ട്. ഇതിനിടെയാണ് മരുന്ന് വിതരണത്തിനായി പോലീസുകാരെ നിയോഗിക്കാനും തീരുമാനിച്ചിരിക്കുന്നത്.

വീടുകളിൽ കിടപ്പിലായ രോഗികൾക്ക് ജീവൻരക്ഷാ ഔഷധങ്ങൾ ആവശ്യമുള്ളപ്പോൾ പോലീസിനെ ബന്ധപ്പെടാമെന്നായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതാനായി 112 എന്ന ടോൾഫ്രീ നമ്പറും ഇറക്കിയിരുന്നു.ഉ ത്തരവിറങ്ങിയെങ്കിലും എതിർപ്പുകൾ വന്നതാടെ ഇതിന്റെ പ്രവർത്തനം പലയിടത്തും തുടങ്ങിയിട്ടില്ല. ഇത്രയും ജോലിക്കിടെ ഇനി മരുന്ന് വിതരണം കൂടി പോലീസിനെ ഏൽപിക്കുന്ന നടപടി ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. കഴിഞ്ഞ തവണയും മരുന്ന് വിതരണത്തിന്റെ പ്രവർത്തനം പോലീസുകാർ ഏറ്റെടുത്തിരുന്നുവെങ്കിലും അന്ന് സേനയ്ക്കുള്ളിൽ രോഗ വ്യാപനം ഇത്ര രൂക്ഷമായിരുന്നില്ലെന്ന് സേനാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. അമിത ഭാരം പോലീസിനെ ഏൽപ്പിക്കുന്നത് സേനാംഗങ്ങളുടെ മാനസിക സമ്മർദ്ധം വർധിപ്പിക്കുമെന്നും ബന്ധപ്പെട്ടവർ പറയുന്നുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.