above post ad local

ചികിത്സാ സൗകര്യമൊരുക്കാൻ റെയിൽവേ കോച്ചുകൾ തേടി കേരളം

തിരുവനന്തപുരം:ചികിത്സാസൗകര്യങ്ങൾ തികയില്ലെന്ന ആശങ്കയെത്തുടർന്ന് രോഗികളെ മാറ്റിപ്പാർപ്പിക്കുന്നതിനും ചികിത്സനൽകുന്നതിനുമായി റെയിൽവേ കോച്ചുകൾ തേടുന്നു.

നാലായിരം ഐെസാലേഷൻ കോച്ചുകൾ സജ്ജമാണ്. 64,000 കിടക്കകൾ ഇത്തരത്തിലുണ്ട്. ആവശ്യമെങ്കിൽ കേരളത്തിലേക്കും ഈ കോച്ചുകളിൽ ചിലത് എത്തിക്കാനാണ് സർക്കാർ ശ്രമം. റെയിൽവേയുമായി ഇതിനുള്ള ചർച്ചകൾ നടത്തുന്നതിന് ആരോഗ്യവകുപ്പ് സെക്രട്ടറി വി. രതീശനെ നോഡൽ ഓഫീസറായി നിയമിച്ചു. അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കെ.ടി.ഡി.സി.യുടേതടക്കം ഹോട്ടലുകൾ കോവിഡ് ചികിത്സയ്ക്കായി നീക്കിവെക്കാനും തീരുമാനിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.