above post ad local

വൈക്കം വിജയലക്ഷ്മിയും ശ്രീറാമും പാടി, യുഡിഎഫ് വന്നാലെ നാട് ഇനി നന്നാകൂ; പ്രചാരണഗാനം പുറത്ത്‌

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫിന്റെ പ്രചാരണഗാനം പുറത്തിറക്കി. വൈക്കം വിജയലക്ഷ്മിയും ശ്രീറാമുമാണ് ആലാപനം. നാടുനന്നാകാനായി, നാട്ടാരും ഒന്നാകാനായി… എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ലോറൻസ് ഫെർണാണ്ടസാണ്. സംഗീതം പ്രശാന്ത് പ്രഭാകർ.

ചലച്ചിത്രസംവിധായകൻ സന്തോഷ് ഖാനാണ് രണ്ടരമിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നതെന്ന് മീഡിയാ കമ്മിറ്റി ചെയർമാൻ പാലോട് രവി അറിയിച്ചു.

യുഡിഎഫ് വന്നാലെ നമ്മുടെ നാട് ഇനി നന്നാകൂ എന്ന് തുടങ്ങുന്ന ഗാനത്തിൽ ആഴക്കടൽ വിവാദമടക്കം സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ പ്രമേയമാണ്. ഒപ്പം ഉമ്മൻചാണ്ടി സർക്കാരിന്റെ ജനസമ്പർക്ക പരിപാടിയും എടുത്ത് കാണിക്കുന്നുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.