above post ad local

കേരളത്തില്‍ രോഗം ഉച്ചസ്ഥായിയില്‍ എത്താന്‍ ഇനിയും സമയമെടുക്കും; രോഗവ്യാപനം കൂടും – മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിൽ രോഗം ഉച്ചസ്ഥായിലെത്താൻ ഇനിയും സമയമെടുക്കുമെന്നും രോഗ വ്യാപനം ഇനിയും കൂടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉയർന്ന ടെസ്റ്റ്പോസിറ്റിവിറ്റി കാണിക്കുന്നത് രോഗവ്യാപനം കൂടുമെന്നാണ്. നഗരങ്ങളിൽ ഒതുങ്ങി നിൽക്കാതെ ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം ഗ്രാമീണ മോഖലയിലേക്കും വ്യാപിച്ചതായി പഠനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.

“ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട്. ലക്ഷണങ്ങൾ കൂടിയ ഘട്ടത്തിലാണ് ചിക്തിസ പഞ്ചാബിലും മറ്റ് ആളുകൾ ചികിത്സതേടിയെത്തിയത്. കേരളത്തിലും ഗ്രാമീണ മേഖലയിൽ കേസ് കൂടുന്ന പ്രവണത കാണുന്നു. കേരളത്തിൽ നഗര- ഗ്രാമ അന്തരം കുറവാണ്. ഗ്രാമീണ മേഖലകളിലെ ആരോഗ്യ സംവിധാനം മറ്റ് മേഖലകളേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്നത് ആശ്വാസകരമാണ്. എന്നാൽ നിയന്ത്രണങ്ങൾ ഗ്രാമ മേഖലയിൽ വിട്ടു വീഴ്ചയില്ലാതെ നടപ്പിലാക്കും”, മുഖ്യമന്ത്രി അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾ അക്കാര്യം ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹോംക്വാറന്റീനിൽ കഴിയുന്നവർ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണം. ഓക്സിജൻ നില പൾസ് ഓക്സി മീറ്റർ ഉപയോഗിച്ച് പരിശോധക്കാൻ വേണ്ടതയ്യാറെടുപ്പുകൾ സ്വീകരിക്കണം. ഹെൽപ്ലൈനുമായോ വാർഡ് മെമ്പറുമായോ ആരോഗ്യപ്രവർത്തകരുമായോ ബന്ധപ്പെട്ട് തുടർനടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

50 ശതമാനം ആളുകളിലേക്ക് രോഗം പകർന്നത് വീടുകളിൽ വെച്ചാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് നടത്തിയ പഠനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. വയോജനങ്ങളും കുട്ടികളുമായി ബന്ധപ്പെടുമ്പോൾ ശ്രദ്ധിക്കണം. കഴിയാവുന്നത് വീട്ടിൽ നിന്ന പുറത്തിറങ്ങരുത് എന്നതാണ് ഏറ്റവും നല്ല മുൻകരുതലെന്നും അദ്ദേഹം പറഞ്ഞു.

“അത്യാവശ്യമുണ്ടെങ്കിൽ മാത്രം പുറത്തിറങ്ങുക, ഡബിൾ മാസ്കുപയോഗിക്കുക, തിരിച്ച് വീട്ടിലെത്തുമ്പോൾ കൈകാലും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കുന്നതാണ് ഏറ്റവും നല്ലത്. വസ്ത്രം മാറുകയും വേണം. തുമ്മൽ ശ്വാസം മുട്ടൽ എന്ന ലക്ഷണം കണ്ടാൽ വീട്ടിലാണെങ്കിലും മാസ്ക് ധരിക്കണം. ഉടനടി ടെസ്റ്റിനു വിധേയമാകണം”.

“നിലവിൽ 2.40 ലക്ഷം ഡോസ് ആണ് സ്റ്റോക്ക് ഉള്ളത്. പരമാവധി രണ്ട് ദിവസത്തേക്ക് മാത്രമേ അത് തികയൂ. നാല് ദിവസം ഡോസ് കോവി ഷീൽഡും 75000 കോവാക്സിനും ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 3ലെ കണക്കു പ്രകാരം കേരളത്തിൽ 270.2 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ സ്റ്റോക്കുണ്ട്. 8.97 മെട്രിക് ടൺ മെഡി ഓക്സിജൻ സിലിണ്ടറായും സ്റ്റക്കുണ്ട്. 108 . 35 മെട്രിക ടൺ ഓക്സിജനാണ് ഒരു ദിവസം വേണ്ടി വരുന്നത്. ഓക്സിജൻ ലഭ്യതയുമായി ബന്ധപ്പെട്ട് ജില്ലകളിൽ വിഷമങ്ങളുണ്ടായാൽ ഇടപെടണം. വിക്ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക്ക് ഫോൺ ഇൻ സൗകര്യം മുഴുവൻ സമയവുമുണ്ടാകും. സ്വകാര്യ ചാനലുകാർ ഡോക്ടർമാരുമായി ഓൺലൈൻ കൺസൾടേഷന് സൗകര്യമൊരുക്കണം”, മുഖ്യമന്ത്രി പറഞ്ഞു

അടുത്ത രണ്ടാഴ്ച കോവിുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത റിട്ടേണിങ് ഓഫീസർമാരെ നിയോഗിക്കും. അതോടൊപ്പം ടെലി മെഡിസിൻ കൂടുതൽ ഫലപ്രദമാക്കും. ഓരു രോഗി ഒരു തവണ ബന്ധ്പപെടുമ്പോൾ അതേ ഡോക്ടറായിരിക്കണമെന്നില്ല. ഒരു രോഗിക്ക് ഒരു ഡോക്ടറെ തന്നെ ബന്ധപ്പെടാൻ സൗകര്യമൊരുക്കും.

അവശ്യ സാധനങ്ങൾ ഓൺലൈനായി വിതരണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കും. സ്വാശ്രയ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ഉടനെ വാക്സിൻ നൽകും. മൃഗചികിത്സകർക്ക് വാക്സിൻ നൽകാനും തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം പൗരബോധം ഉയർത്തിപ്പിടിച്ച് സംയമനത്തോടെ പെരുമാറിയ ജനതയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.