
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകും. ഈ മാസം 18ന് ശേഷം മതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കുമെന്നും സൂചനയുണ്ട്. എം.വി.ഗോവിന്ദന്, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിവര്‍ മന്ത്രിമാരാകും. മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണനും പട്ടികയിലുണ്ട്. കെ.കെ.ശൈലജയും എം.എം.മണിയും തുടരും.
- Advertisement -
Comments are closed.