above post ad local

സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം; 25 % ജീവനക്കാര്‍ക്ക് മാത്രം എത്താം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കെത്തേണ്ട ജീവനക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ.

കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ (പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ), സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരമാവധി 25 ശതമാനം ജീവനക്കാരേ മാത്രമേ അനുവദിക്കൂ. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്യാവുന്നതാണ്. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി. നിയന്ത്രണം ചൊവ്വാഴ്ച(04-05-2021) മുതൽ പ്രാബല്യത്തിൽ വരും.

അതേസമയം, റെവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്, തദ്ദേശ വകുപ്പ്, പോലീസ്, ആരോഗ്യവകുപ്പ്, ലാബോറട്ടറികളും ഫാർമസികളും ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങൾ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, ഗതാഗതം, ഫുഡ് ആൻഡ് സിവിൽ സപ്ലൈസ്, ഗവൺമെന്റ് പ്രസ്, കൺസ്യൂമർഫെഡ്, മിൽമ, കെപ്കോ, മത്സ്യഫെഡ് തുടങ്ങിയിടങ്ങളിൽ 25 ശതമാനം നിയന്ത്രണം ബാധകമല്ല.

ബാങ്കുകൾക്ക് നിയന്ത്രണങ്ങൾ അനുസരിച്ച് പ്രവർത്തിക്കാം.

- Advertisement -

- Advertisement -

- Advertisement -

Comments are closed.