above post ad local

മുന്‍ഗണന കോവിഡ് പ്രതിരോധത്തിന്; തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതികള്‍ നടപ്പാക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: ഇപ്പോഴത്തെ അവസ്ഥയിൽ കോവിഡ് പ്രതിരോധത്തിനായിരിക്കും പുതിയ സർക്കാർ മുൻഗണന നൽകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ സർക്കാരിന്റെ മുൻഗണന എന്തിനായിരിക്കുമെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കോവിഡിനെ നമ്മൾ എല്ലാവരും കൂടി പ്രതിരോധിക്കേണ്ടതാണ്. എല്ലാവരും കൂടി അതിന് നല്ല രീതിയിലുള്ള സഹകരണം ഉറപ്പുവരുത്തേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾ, ക്ഷേമപ്രവർത്തനങ്ങൾ ഇവയിലൊന്നും ഒരു വിട്ടുവീഴ്ചയും സർക്കാർ നേരത്തെ കാണിച്ചിട്ടില്ല. അത് ഇനിയും കാണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത സർക്കാർ എന്താണ് പ്രധാനമായി ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ തന്നെ ഊന്നിക്കൊണ്ട് നാടിന്റെ വികസനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളായിരിക്കും നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ നാടിന്റെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ടതാണ്. ധാരാളം തൊഴിൽ അവസരങ്ങൾ ഇവിടെ ഉണ്ടാവുക എന്നത് നമ്മുടെ യുവത ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യമാണ്. അതിന് ഉതകുന്ന വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുക തന്നെ ചെയ്യും. അതുമായി ബന്ധപ്പെട്ട ഉറപ്പാണ് എൽ.ഡി.എഫിന്റെ പ്രകടന പത്രിക നൽകിയിട്ടുള്ളത്. അത്തരം കാര്യങ്ങൾക്ക് തന്നെയാണ് എൽ.ഡി.എഫ്. സർക്കാർ മുൻഗണന നൽകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.