above post ad local

എല്ലാം വ്യക്തമല്ലേ, സുകുമാരന്‍ നായരുടെ പോളിങ് ദിന പരമാര്‍ശത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം : ജനങ്ങൾ അവരുടെ ജീവിതാനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് ചെയ്തതെന്നു പിണറായി വിജയൻ. അതിനാലാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പരാമർശം കൊണ്ട് എൽഡിഎഫിനൊപ്പം നിൽക്കുകയെന്ന ജനങ്ങളുടെ തീരുമാനത്തെ അട്ടിമറിക്കാൻ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

“അയ്യപ്പനും സകല ദൈവഗണങ്ങളും സർക്കാരിനൊപ്പമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. എൻഎസ്എസ് സെക്രട്ടറി സുകുമാരൻനായർക്കുള്ള മറുപടി കൂടിയല്ലേ തിരഞ്ഞെടുപ്പ് ഫലമെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ” എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. അതിന് മുഖ്യമന്ത്രി പറഞ്ഞ മറുപടി ഇതാണ്.ഇതെല്ലാം വ്യക്തമല്ലേ. നന്നേ കാലത്തെ വോട്ട് ചെയ്ത് എൽഡിഎഫിന്റെ തുടർഭരണം പാടില്ല എന്ന് വിരലുയർത്തി പറയുമ്പോൾ നിങ്ങളുടെ വോട്ട് എൽഡിഎഫിനെതിരായാണ് എന്ന സന്ദേശമാണ് സുകുമാരൻ നായർ ഉദ്ദേശിച്ചത്. എന്നാൽ ജനങ്ങൾ അവരുടെ ജീവിതാനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് ചെയ്തത്. അതാണ് കേരളത്തിലെ എല്ലാ പ്രദേശത്തും എല്ലാ ജനവിഭാഗങ്ങളിലും കാണാൻ കഴിയുന്നത്. കേരളത്തിലെ എല്ലായിടത്തും ഒരേപോലെ എൽഡിഎഫിനെ അനുകൂലിക്കുന്ന വികാരമാണ് ദൃശ്യമായത്. അതിനെ അട്ടിമറിക്കാൻ അത്തരമൊരു (ശബരിമല) പരാമർശം കൊണ്ടു മാത്രം കഴിയുമായിരുന്നില്ല”. പിണറായി വിജയൻ പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.