
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ആലുപ്പഴ ജില്ലാ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് എം ലിജു രാജിവെച്ചു. ജില്ലയിലെ കോൺഗ്രസ് പാർട്ടിയുടെ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് ലിജു പ്രതികരിച്ചു.
ആലപ്പുഴ ജില്ലയിൽ രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് മണ്ഡലത്തിൽ മാത്രമാണ് യുഡിഎഫിന് വിജയം ഉറപ്പിക്കാനായത്. ലിജു മത്സരിച്ച അമ്പലപ്പുഴയിലടക്കം 11125 വോട്ടിന് യുഡിഎഫ് തോറ്റു.രമേശ് ചെന്നിത്തലയുമായി ആലോചിച്ചാണ് രാജി തീരുമാനമെന്നും ലിജു പറഞ്ഞു.
- Advertisement -
Comments are closed.