above post ad local

ചെന്നിത്തല മാറിനിന്നേക്കും: വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകാന്‍ സാധ്യത

കോൺഗ്രസ്: പിണറായി സർക്കാരിന്റെ തുടർഭരണത്തോടെ കോൺഗ്രസിലും തലമുറ മാറ്റം ഉറപ്പായി. 2016-ൽ ഭരണം കൈവിട്ടതോടെ നേതൃപദവി ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മൻ ചാണ്ടിയുടെ മാതൃക രമേശ് ചെന്നിത്തലയും പിന്തുടരാനാണ് സാധ്യത. പിണറായിയെ ജനം വീണ്ടും തിരഞ്ഞെടുത്തു എന്ന ജനവിധിയിൽ രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവിൽ ജനങ്ങളുടെ അവിശ്വാസവുമുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ അടക്കം പറയുന്നു.

അംഗബലം കൂടിയ ഭരണപക്ഷത്തെയാണ് പ്രതിപക്ഷത്തിന് ഇനി സഭയിൽ നേരിടേണ്ടത്. ഇടത് കോട്ടയായ പറവൂരിൽനിന്ന് നാല് തവണ തുടർച്ചയായി ജയിച്ച വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായി വരാനാണ് എല്ലാ സാധ്യതയും. രമേശ് മാറി നിന്നാൽ അദ്ദേഹത്തിന്റെ പിന്തുണയും സതീശനായിരിക്കും.

21 കോൺഗ്രസ് എം.എൽഎമാരിൽ 10 പേരും ഐ ഗ്രൂപ്പുകാരാണ്. മുതിർന്ന നേതാക്കളിൽ പ്രതിപക്ഷ നേതാവായി പരിഗണിക്കാൻ സാധ്യതയുള്ള മറ്റ് രണ്ട് പേരുകൾ തിരുവഞ്ചൂർ രാധാകൃഷ്ണനും പി.ടി. തോമസുമാണ്. ഇതിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞാൽ സീനിയർ തിരുവഞ്ചൂർ തന്നെയാണ്.

ഇപ്പോഴത്തെ സാഹചര്യത്തിൽ കാര്യങ്ങൾ മികവോടെ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവും സ്വീകാര്യതയും താരതമ്യേന ചെറുപ്പവും സതീശന് അനുകൂല ഘടകങ്ങളാണ്. സുധീരൻ പാർട്ടി അധ്യക്ഷനായിരിക്കെ മുമ്പ് സതീശൻ കെ.പി.സി.സി. വൈസ് പ്രസിഡന്റായത് രാഹുൽ ഗാന്ധിയുടെ നോമിനി ആയിട്ടായിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.