
പാലക്കാട്: തൃത്താലയിൽ യുഡിഎഫ് സ്ഥാനാർഥി വിടി ബൽറാമിന് തോൽവി. തുടക്കംമുതൽ ലീഡ് നിലനിർത്തിയിരുന്ന ബൽറാം അവസാന റൗണ്ടുകളിലാണ് പിന്നിൽ പോയത്. വോട്ടെണ്ണലിന്റെ അവസാനം എൽഡിഎഫ് സ്ഥാനാർഥി എംബി രാജേഷ് ലീഡ് പിടിച്ചെടുക്കുകയായിരുന്നു.
തോൽവി ഉറപ്പായതിന് പിന്നാലെ ജനവിധി അംഗീകരിച്ച് വിടി ബൽറാം ഫെയ്സ്ബുക്കിൽ രംഗത്തെത്തി. തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന് ആശംസകൾ എന്നായിരുന്നു ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
- Advertisement -
Comments are closed.