above post ad local

തവനൂരില്‍ കെ.ടി.ജലീലും നിലമ്പൂരില്‍ പി.വി.അന്‍വറും പിന്നില്‍

മലപ്പുറം: മലപ്പുറത്തെ എൽഡിഎഫിന്റെ സിറ്റിങ് മണ്ഡലങ്ങളായ തവനൂരിലും നിലമ്പൂരിലും താനൂരും യുഡിഎഫിന്റെ മുന്നേറ്റം. ആദ്യ ഘട്ട ഫലം പുറത്ത് വരുമ്പോൾ തവനൂരിൽ മുൻ മന്ത്രി കെ.ടി.ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിൽ 1352 വോട്ടിന് മുന്നിലാണ്.

താനൂരിൽ സിറ്റിങ് എംഎൽഎ വി.അബ്ദുറഹിമാനെതിരെ പി.കെ.ഫിറോസിന് 908 വോട്ടിന്റെ ലീഡുണ്ട്. നിലമ്പൂരിൽ പി.വി.അൻവറിനെതിരെ യുഡിഎഫ് സ്ഥാനാർഥി വിവി പ്രകാശാണ് ലീഡ് ചെയ്യുന്നത്.

അതേസമയം എൽഡിഎഫിന് മറ്റൊരു സിറ്റിങ് സീറ്റായ പൊന്നാനിയിൽ ലീഡുണ്ട്. സിപിഎം സ്ഥാനാർഥിയായ പി.നന്ദകുമാർ 3873 വോട്ടുകൾക്കാണ് മുന്നേറികൊണ്ടിരിക്കുന്നത്.

തിരൂർ, വേങ്ങര, വണ്ടൂർ, ഏറനാട്, വള്ളിക്കുന്ന്, മഞ്ചേരി, തിരൂരങ്ങാടി, കോട്ടക്കൽ എന്നിവിടങ്ങളലും യുഡിഎഫ് സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നുണ്ട്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് മുന്നേറ്റമാണ് ആദ്യഘട്ടത്തിൽ ദൃശ്യമാകുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.