above post ad local

സ്ട്രോങ് റൂമുകൾ തുറന്നു; നെഞ്ചിടിപ്പോടെ മുന്നണികൾ: ആദ്യഫലസൂചന ഉടൻ

സ്ട്രോങ് റൂമുകളില്‍ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ ഹാളുകളിലെത്തിച്ചു. തപാല്‍വോട്ടുകളും വോട്ടിങ് യന്ത്രങ്ങളും എണ്ണുക വെവ്വേറെ മേശകളിലായിരിക്കും. ആദ്യം എണ്ണുക  തപാല്‍ വോട്ടുകള്‍, ആദ്യ ഫലസൂചന എട്ടരയോടെ എത്തും. അന്തിമഫലം ഉച്ചയോടെയായിരിക്കും. വിവരങ്ങള്‍ തല്‍സമയം, അതിവേഗം മനോരമ ന്യൂസില്‍ ലഭ്യമാകും.

നിർണായക തിരഞ്ഞെടുപ്പിൽ 38 മണ്ഡലങ്ങളിലാവും അതീവശ്രദ്ധ. എന്‍ഡിഎ നേട്ടം നേമത്തോ കഴക്കൂട്ടത്തോ മഞ്ചേശ്വരത്തോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ട്വന്റി 20 അംഗം നിയമസഭയിലെത്തുമോ?, കളമശേരിയിലും തൃത്താലയിലും ആര്? കേരള കോണ്‍ഗ്രസ് ബലാബലത്തില്‍ ആര് മുന്നിലെത്തും? ജലീലിനും ഇ.ശ്രീധരനും  കെ.കെ.രമയ്ക്കും നിര്‍ണായകം തുടങ്ങിയ നിരവധി ചോദ്യങ്ങളിലാണ് ആകാംക്ഷ നിറയുന്നത്. മൂന്ന് മുന്നണികൾക്കും ഒരു പോലെ നിർണായക തിരഞ്ഞെടുപ്പ് കൂടിയാണിത്. ആഴക്കടലും‍, ശബരിമല വിവാദങ്ങളും ഭരണത്തുടർച്ചയെ ബാധിച്ചോന്നും കണ്ടുതന്നെ അറിയണം.

- Advertisement -

- Advertisement -

- Advertisement -

Comments are closed.