above post ad local

‘കുഞ്ഞുങ്ങള്‍ അമ്മമാരുടെ കൂടെയല്ലാതെ ആരുടെ കൂടെ പോകണം’; കുട്ടികളെ സമരത്തില്‍ പരിചയാക്കിയെന്ന കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പു​തു​വൈ​പ്പി​ലെ എ​ൽ​പി​ജി പ്ലാ​ൻറ് മാ​റ്റി ​സ്ഥാ​പി​ക്ക​ണം എന്ന് ആവശ്യപ്പെട്ട് ന​ട​ത്തി​യ സ​മ​ര​ത്തി​ൽ കു​ട്ടി​ക​ളെ പ​രി​ച​യാ​ക്കി​യെ​ന്ന് ആരോപിച്ച് അ​മ്മ​മാ​ർ​ക്കെ​തി​രെ പൊലീ​സ് ചു​മ​ത്തി​യ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. കു​ഞ്ഞു​ങ്ങ​ൾ അ​മ്മ​മാ​രു​ടെ കൂ​ടെ​യ​ല്ലാ​തെ പി​ന്നെ ആ​രു​ടെ കൂ​ടെ​യാ​ണ് പോ​വേ​ണ്ട​തെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് കോടതി കേസ് റദ്ദാക്കിയത്.

ജ​സ്റ്റീ​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്തിന്റേതാണ് വിധി. സ​മ​ര​ത്തി​ൻറെ ഭാ​ഗ​മാ​യി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​മാ​യി കൊ​ച്ചി ന​ഗ​ര​ത്തി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്ത സം​ഘ​ത്തി​ലെ ആ​റ് അ​മ്മ​മാ​ർ​ക്കെ​തി​രെ​യാ​ണ് കേസെടുത്തിരുന്നത്. ജു​വ​നൈ​ൽ ആ​ക്ട് ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് മു​ള​വു​കാ​ട് പോ​ലീ​സ് ആണ് കേ​സെ​ടു​ത്ത​ത്.

 

2017ലാണ് സം​ഭ​വം. കേസിൽ വി​ചാ​ര​ണ നടക്കവെയാണ് കേ​സ് റ​ദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പു​തു​വൈ​പ്പ് എ​ൽ​പി​ജി ടെ​ർ​മി​ന​ൽ വി​രു​ദ്ധ ജ​ന​കീ​യ സ​മ​ര​സ​മി​തി​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മ​റ്റു കേ​സു​ക​ൾ അ​തി​ൻറെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് നി​ല​നി​ൽ​ക്കു​മെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.