above post ad local

മെയ് ഒന്ന് മുതല്‍ നാല് ദിവസം കര്‍ശന നിയന്ത്രണം; കൂടിച്ചേരലുകള്‍ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: മെയ് ഒന്ന് മുതൽ നാല് ദിവസം കൂടിച്ചേരലുകൾ പാടില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനങ്ങളോ ഒത്തുചേരലുകളോ പാടില്ല. കർശന നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് പോലീസും ജില്ലാ ഭരണകൂടവും ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കാനും കോടതി നിർദേശിച്ചു.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുന്ന മെയ് രണ്ടിന് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണം, കൂടിച്ചേരലുകൾ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആറ് ഹർജികളാണ് ഹൈക്കോടതിക്ക് മുന്നിൽ ഉണ്ടായിരുന്നത്. കഴിഞ്ഞയാഴ്ച ഇവയിൽ വാദം കേൾക്കുന്നത് പൂർത്തിയായിരുന്നു. ഈ ഹർജികളിലാണ് ഇപ്പോൾ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മേയ് 4 മുതൽ 9 വരെ ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.

ശനി, ഞായർ ദിനങ്ങളിൽ ഏർപ്പെടുത്തിയതിനു സമാനമായ സെമി ലോക്ഡൗൺ നിയന്ത്രണങ്ങളാവും നടപ്പാക്കുക. ഇവ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.